ന്യൂഡൽഹി: ദ്വാരകയിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ജനവികാരം അവഗണിച്ച് ഹജ്ജ് ഹൗസ് നിർമാണവുമായി മുന്നോട്ട് പോയാൽ ആം ആദ്മി സർക്കാർ വലിയ വില നൽകേണ്ടിവരുമെന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു.
Read Also : ക്ഷേത്ര ദര്‍ശനം നടത്തുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ഹജ്ജ് ഹൗസ് നിർമാണപദ്ധതി ഡൽഹി സർക്കാർ ഉപേക്ഷിക്കണം. നുഴഞ്ഞുകയറ്റക്കാരേയും ജിഹാദികളേയും സേവിക്കുന്ന ആംആദ്മി പാർട്ടിയുടെ നടപടി അവസാനിപ്പിച്ച് ഹിന്ദു സമൂഹത്തെ പരിപാലിക്കാൻ ഡൽഹി സർക്കാർ ശ്രമിക്കണമെന്നും സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു.
എയർപോർട്ടും ഇന്ദിരാഗാന്ധി എയർപോർട്ടും സമീപത്താണ് സ്ഥിതിചെയ്യുന്നത്. ആൾക്കൂട്ടം നിറഞ്ഞ സ്ഥലമാണിത്. മേവാത്തിൽ നിന്നും മറ്റും ഇനിയും ബസുകൾ എത്തിയാൽ ജനത്തിരക്ക് നിയന്ത്രിക്കാനാകില്ലെന്ന് ജെയിൻ പറഞ്ഞു.
വഖഫ് ബോർഡിന് കീഴിലുള്ള അനേകം ഭൂപ്രദേശം ഡൽഹിയിലുണ്ട്. അവിടെ ഹജ്ജ് ഹൗസ് നിർമിക്കാതെ ദ്വാരകയിൽ തന്നെ പണിയാനുള്ള ഡൽഹി സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു.
Post Your Comments