ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗത്വമുള്ള തൊഴിലാളി സംഘടനയായി ഭാരതീയ മസ്ദൂര്‍ സംഘ്. 62,15,797 സജീവ അംഗങ്ങളാണ് സംഘടനയ്‌ക്കുള്ളത്. പാർലമെന്റിൽ കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി രാമേശ്വര്‍ ടെലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി ബിഎംഎസ് മാറി. അംഗങ്ങളുടെ എണ്ണം വ്യക്തമാക്കുന്ന പട്ടികയും മന്ത്രി ട്വിറ്ററിൽ പങ്ക് വച്ചു .
Bhartiyta Majdoor Sangh (BMS) continues to be the largest trade union organization leaving far behind leftist trade unions in The country- Hon’ble minister Shri @Rameswar_Teli Ji’s reply to my question on trade unions in the Rajya Sabha pic.twitter.com/nCnRE1j2YD
— Prof Rakesh Sinha MP (@RakeshSinha01) August 11, 2021
ഐഎന്‍ടിയുസിയ്‌ക്കാണ് രണ്ടാം സ്ഥാനം. 39 ലക്ഷത്തോളം അംഗങ്ങളാണ് ഈ കോൺഗ്രസ് സംഘടനയ്‌ക്കുള്ളത് . എഐടിയുസി മൂന്നാം സ്ഥാനത്തും, ഹിന്ദ് മസ്ദൂര്‍ സഭ നാലാം സ്ഥാനത്തും, സിപിഎമ്മിന്റെ തൊഴിലാളി സംഘടന സിഐടിയു അഞ്ചാം സ്ഥാനത്തുമാണ്. ഇരുപത്തിയാറ് ലക്ഷത്തോളം അംഗങ്ങള്‍ മാത്രമാണ് സിഐടിയുവിനുള്ളത്.
Post Your Comments