ശ്രീനഗര്‍: ഇന്ത്യയില്‍ നിന്നും സ്റ്റഡി വിസയില്‍ പാക് അധീന കശ്മീരിലേയ്ക്ക് പോകുന്നവര്‍ ഭീകര സംഘടനകളില്‍ അംഗങ്ങളാകുകയാണെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ്. രജൗരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ നിന്നും പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചവരില്‍ 57 പേര്‍ ഭീകര സംഘടനകളില്‍ അംഗങ്ങളായെന്ന് ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇവരില്‍ തിരികെ എത്തിയ 17 പേരെ വിവിധയിടങ്ങലിലുണ്ടായ ഏറ്റുമുട്ടലുകളില്‍ വധിച്ചെന്നും 13 പേര്‍ ഇപ്പോഴും കശ്മീരിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന 17 പേര്‍ ജമ്മു കശ്മീര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് ദില്‍ബാഗ് സിംഗ് പറഞ്ഞു. 2017, 2018 കാലയളവില്‍ പാക് അധീന കശ്മീരിലേയ്ക്ക് പോയവരാണ് ഭീകരവാദത്തിന്റെ പാത തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments