കോഴിക്കോട് : ഓണ്‍ലൈന്‍ ക്ലാസിനിടെ അദ്ധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് വിദ്യാര്‍ത്ഥി സ്വന്തം ഫോണിലേക്കു മാറ്റി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെയാണു സംഭവം. അദ്ധ്യാപിക പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ പൊലീസ് അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയാണു പ്രതിയെന്നു കണ്ടത്തിയതോടെ അദ്ധ്യാപിക പരാതി പിന്‍വലിച്ചു. സ്‌ക്രീന്‍ ഷെയറിങ് ആപ് ഉപയോഗിച്ച് അദ്ധ്യാപികയുടെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ വിദ്യാര്‍ത്ഥികള്‍ക്കു കാണുന്ന രീതിയിലാണു ക്ലാസെടുത്തത്.
അദ്ധ്യാപികയുടെ ഫോണിലേക്കു വരുന്ന മെസേജ് നോട്ടിഫിക്കേഷനുകള്‍ സ്‌ക്രീനിന്റെ മുകളില്‍ കാണുന്നുണ്ടായിരുന്നു. ക്ലാസിനിടെ ഒരു വിദ്യാര്‍ത്ഥി അദ്ധ്യാപികയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സ്വന്തം ഫോണില്‍ വാട്‌സാപ് അക്കൗണ്ട് തുറക്കുകയായിരുന്നു.അദ്ധ്യാപിക വാട്‌സാപില്‍ ആറക്ക പാസ് വേഡ് ഉപയോഗിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നു പൊലീസ് പറയുന്നു മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യാനുള്ള ഒടിപി ഉടന്‍ അദ്ധ്യാപികയുടെ ഫോണിലേക്ക് വന്നു. ഇത് സ്‌ക്രീനിന്റെ മുകളില്‍ തെളിഞ്ഞത് ഓണ്‍ലൈന്‍ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ കണ്ടു. ഈ ഒടിപി ഉപയോഗിച്ച് വാട്‌സാപ് ആരംഭിച്ചു.
അദ്ധ്യാപിക ഫോണില്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ നടത്താത്തതിനാല്‍ പാസ് വേഡ് ഉണ്ടായിരുന്നില്ല. ക്ലാസ് കഴിഞ്ഞു വാട്‌സാപ് തുറന്നപ്പോഴാണു സ്വന്തം ഫോണില്‍ വാട്‌സാപ് പ്രവര്‍ത്തനരഹിതമായത് അദ്ധ്യാപിക അറിഞ്ഞത്. മെഡിക്കല്‍ കോളജ് സ്വദേശിയായ അദ്ധ്യാപിക ഉടന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതി വിദ്യാര്‍ത്ഥിയാണെന്നു തിരിച്ചറിഞ്ഞതോടെ അദ്ധ്യാപിക പരാതി പിന്‍വലിച്ചു.
Post Your Comments