ഹൈദരാബാദ് : ഗതാഗത നിയമലംഘനത്തിന് തുടര്‍ച്ചയായി പൊലീസ് പിഴ ഈടാക്കിയതില്‍ പ്രതിഷേധിച്ച് ബൈക്ക് കത്തിച്ച് യുവാവ്. ക്വാറി തൊഴിലാളിയായ തളരി സങ്കപ്പയാണ് പല തവണകളായി പൊലീസ് 4800 രൂപ പിഴ ഈടാക്കിയതില്‍ കുപിതനായി ബൈക്ക് കത്തിച്ചത്.
തെലങ്കാനയിലെ വികരാബാദ് ജില്ലയിലാണ് സംഭവം. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കോടിച്ചു, അനുമതിയില്ലാത്തിടത്ത് പാര്‍ക്ക് ചെയ്തു, ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചു എന്നിങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കാണ് യുവാവിന് പിഴ ചുമത്തിയത്. 12 തവണയാണ് യുവാവിന് പിഴ അടയ്ക്കാന്‍ ചെല്ലാന്‍ ലഭിച്ചത്.
കഴിഞ്ഞ ദിവസം ബൈക്കില്‍ പോകുന്നതിനിടെ സങ്കപ്പയെ പൊലീസ് വീണ്ടും പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇതുവരെ അടയ്ക്കാതിരുന്ന പിഴത്തുക മുഴുവന്‍ അടയ്ക്കണമെന്നും അതിനു ശേഷമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞു. തുടർന്ന് ബൈക്കുമായി രക്ഷപെട്ട സങ്കപ്പ കര്‍ഷക സഹകരണ സംഘം ഓഫീസിന്റെ പിന്നില്‍ വണ്ടി നിര്‍ത്തിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
Post Your Comments