ന്യൂഡൽഹി: ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്എൽവി എഫ് 10ന്റെ വിക്ഷേപണം നാളെയാണ്. ചരിത്ര നേട്ടത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം രാജ്യാതിർത്തികളുടെ തത്സമയ ചിത്രങ്ങൾ നൽകും. കൂടാതെ പ്രകൃതി ദുരന്തങ്ങൾ വേഗത്തിൽ നിരീക്ഷിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും.
Read Also : സംസ്ഥാനത്ത് ശക്തമായ മഴ : ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ശ്രീഹരിക്കോട്ടയിൽ നിന്നും നാളെ പുലർച്ചെ 5.43നാണ് വിക്ഷേപണം. ഇഒഎസ് 03 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ജിഎസ്എൽവി മാർക്ക് 2 പേടകം ഭ്രമണപഥത്തിലെത്തിയ്‌ക്കുക. ഓൺബോർഡ് ഹൈ റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തേയും സമുദ്രങ്ങളേയും അതിർത്തികളേയും തുടർച്ചയായി നിരീക്ഷിക്കാൻ ഉപഗ്രഹത്തിന് സാധിക്കും.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജിഎസ്എൽവി എഫ് 10ന്റെ വിക്ഷേപണം പല തവണ മാറ്റിവെച്ചിരുന്നു. മാർച്ച് 20നായിരുന്നു ആദ്യം വിക്ഷേപണം നടത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ അത് നീട്ടുകയായിരുന്നു.
ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്നുകൊണ്ട് മുഴുവൻ സമയവും ഇന്ത്യൻ ഭൂഖണ്ഡത്തെ നിരീക്ഷിക്കാൻ ഉപഗ്രഹത്തിന് സാധിക്കും. ഇതേ ശ്രേണിയിലുള്ള രണ്ടാമത്തെ ഉപഗ്രഹം 2022ൽ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു.
Post Your Comments