KeralaLatest NewsNews

ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണം : ഹൈക്കോടതി

കൊച്ചി: ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണം : ഹൈക്കോടതി . പൊതുജനങ്ങള്‍ക്ക് ശല്യമാവുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമായ ബവ്കോ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി മൂന്ന് മാസത്തെ സമയം അനുവദിച്ചു. അതേസമയം, കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പുതിയ മാര്‍ഗരേഖ മദ്യക്കടകള്‍ക്കും ബാധകമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബിവറേജസ് കോര്‍പ്പറേഷനെ ഈ മാസം അഞ്ച്, പത്ത് തീയതികളില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Read Also : പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന മമതയുടെ ചിത്രം ഫോട്ടോഷൂട്ട് : ട്രോളുമായി സോഷ്യൽ മീഡിയ

പുതിയ മാര്‍ഗരേഖ മദ്യക്കടകള്‍ക്ക് ബാധകമാണോയെന്ന് കോടതി ആരാഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. സര്‍ക്കാര്‍ തീരുമാനം കോടതി രേഖപ്പെടുത്തി. സര്‍ക്കാര്‍ രണ്ട് മാസത്തെ സമയം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തൃശൂരില്‍ ബവ്‌കോ ഔട്ട്ലെറ്റിലെ തിരക്ക് കച്ചവടത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളുടെ പരാതിയിലെ കോടതിയലക്ഷ്യ ഹര്‍ജിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത് .

സൗകര്യങ്ങളില്ലാത്ത കടകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മദ്യം വാങ്ങാന്‍ സൗകര്യം വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button