ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുൻപ് സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിയിൽ വീഴ്ച വരുത്തിയ രാഷ്ട്രീയ പാർട്ടികൾക്ക് പിഴ. ബിജെപി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ആര്‍ജെഡി, എന്‍സിപി, ബിഎസ്പി, ജെഡിയു,എല്‍ജെപി എന്നീ ഒന്‍പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് സുപ്രീംകോടതി പിഴ ചുമത്തിയത് .
ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനാർത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. സിപിഎമ്മിനും എന്‍സിപിക്കും അഞ്ച് ലക്ഷം രൂപവീതയാണ് പിഴ. കോണ്‍ഗ്രസ്, ബിജെപി, സിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് ഒരുലക്ഷം രൂപവീതവും പിഴ ചുമത്തിയിട്ടുണ്ട്.
read also: പല തവണകളായി പോലീസ് പിഴയിട്ടത് 4800 രൂപ: കുപിതനായ യുവാവ് സ്വന്തം ബൈക്ക് കത്തിച്ചു
സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയാല്‍ ഇവരുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Post Your Comments