ആലപ്പുഴ: ചങ്ങനാശേരി ബൈക്ക് അപകടത്തിന് പിന്നാലെ മരണപ്പാച്ചില്‍ നടത്തുന്നവരെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് തുടക്കമിട്ട ‘ഓപ്പറേഷന്‍ റാഷി’ല്‍ നിരവധിയാളുകളാണ് കുടുങ്ങിയത്.
Also Read: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ആറായിരത്തിലധികം കേസുകൾ
സമൂഹ മാധ്യമങ്ങള്‍ പരിശോധിച്ചാണ് എംവിഡി നിയമലംഘകരെ കണ്ടെത്തുന്നത്. ഇത്തരക്കാരെ കുറിച്ച് പരാതികള്‍ അറിയിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാട്‌സ്ആപ്പ് നമ്പറിലേക്ക് പരാതികളുടെ പ്രവാഹമാണ്. നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റി ബൈക്കില്‍ ചീറിപ്പായുന്നവരെ ഉള്‍പ്പെടെ കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ ആലപ്പുഴയില്‍ മാത്രം നിരവധിയാളുകളാണ് കുടുങ്ങിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ജില്ലയില്‍ 265 പേരാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. മത്സരയോട്ടം നടത്തുന്ന യുവാക്കളാണ് പിടിയിലായവരില്‍ ഏറെയും. ഇക്കൂട്ടത്തില്‍ 160 കിലോ മീറ്റര്‍ വരെ വേഗതയില്‍ മരണപ്പാച്ചില്‍ നടത്തിയവരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനാണ് ബൈക്കില്‍ ചീറിപ്പായുന്നതെന്ന് പിടിയിലാവര്‍ തന്നെ സമ്മതിക്കുന്നു. മരണപ്പാച്ചില്‍ നടത്തിയ ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശി ജസ്റ്റിന്‍ മോഹന്‍ എന്ന യുവാവിന് 9500 രൂപയാണ് പിഴ ചുമത്തിയത്.
Post Your Comments