തിരുവനന്തപുരം : കണ്‍സ്യൂര്‍ ഫെഡിന്‍റെ ‘ഓണം-മുഹറം ചന്ത’ വിവാദത്തിലായിരുന്നു. ഓണക്കാലത്ത് വര്ഷങ്ങളായി നടത്തുന്ന ചന്തയ്ക്ക് ഇത്തവണ ഓണം-മുഹറം ചന്ത എന്ന് പേര് നൽകിയതിന് പിന്നാലെ വിമർശനവുമായി ബിജെപിയും മുസ്ലിം ലീഗം രംഗത്ത് എത്തി. ഇപ്പോഴിതാ വിമർശനങ്ങൾക്കു പിന്നാലെ മുഹറം പേര് ഒഴിവാക്കിയിരിക്കുകയാണ്.
വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പേര് ഒഴിവാക്കിയതയെന്ന് കണ്‍സ്യൂമര്‍ ഫെഡ് എം.ഡി മെഹ്ബൂബ് പറഞ്ഞു. നിലവില്‍ ഉയര്‍ത്തിയിട്ടുള്ള ബാനറുകള്‍ പിന്‍വലിക്കുമെന്നും ഇനി വരുന്ന പരസ്യങ്ങളില്‍ ഓണം ചന്ത എന്ന് മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.
read also: ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സര്‍ക്കാരിന് തിരിച്ചടി, ഉത്തരവിന് സ്റ്റേയില്ല
ഓണം-മുഹറം ചന്ത എന്ന പേരിൽ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 2000 ഓണം വിപണികളാണ് ഒരുക്കുന്നത്. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
Post Your Comments