
തിരുവനന്തപുരം : കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമം ഉടന്‍ നിലവില്‍ വരും. നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ കേരള വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ബില്ല് സമര്‍പ്പിച്ചത്.
സംസ്ഥാനത്ത് ഒരു സാമൂഹിക വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുന്ന വിവാഹധൂര്‍ത്തിനും ആര്‍ഭാടത്തിനും തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നിയമനിര്‍മ്മാണ ബില്‍ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീധനം, വധൂവരന്മാരുടെ പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത ബാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ കൊലചെയ്യപ്പെടുകയോ, ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്ന സാഹചര്യമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
Post Your Comments