KeralaLatest NewsNews

കേരളത്തിൽ ജനിച്ച് വീഴുന്ന കുട്ടികൾ മുതൽ ജീവൻ പോകാൻ പ്രായമായവർ വരെ പിണറായി വിജയന് സിന്ദാബാദ് വിളിക്കുന്നു: കെ.ഡി പ്രസേനൻ

സോഷ്യൽമീഡിയയിൽ പിണറായി വിജയനും എൽഡിഎഫിനും വൻ പിന്തുണയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ ഇടത് എംഎൽഎ കെ.ഡി പ്രസേനൻ. പിണറായി വിജയൻ സർക്കാറിനെ കുറ്റപ്പെടുത്തിയാൽ പെറ്റ തള്ള പോലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വോട്ട് ഓൺ അക്കൗണ്ടിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് എൽഡിഎഫാണ്. അഞ്ചു വർഷമായി നിങ്ങൾക്ക് തന്നത് അവിടെ ഉണ്ട്. അതിനപ്പുറം ഇനി തരാനിരിക്കുകയാണ്.അതുകൊണ്ട് കിട്ടിയില്ല എന്ന് നുണ പറയേണ്ട. നാട്ടുകാർ ഇതെല്ലാം കാണുന്നുണ്ട്. അതുകൊണ്ടാണ് നിങ്ങൾക്ക് വോട്ടു കിട്ടാതെ പോയത്. മക്കളെന്തു കുറ്റം ചെയ്താലും മാപ്പു കൊടുക്കുന്നവരാണ് അമ്മമാർ. അവർക്ക് പോലും സഹിക്കാത്ത കുറ്റം ചെയ്താൽ പെറ്റ തള്ള പൊറുക്കില്ല മക്കളേ എന്നു പറയും. അതാണ് എനിക്ക് പ്രതിപക്ഷത്തോട് പറയാനുള്ളത്. പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയാൽ, പുലഭ്യം പറഞ്ഞാൽ പെറ്റ തള്ള പൊറുക്കില്ല’ – കെ.ഡി പ്രസേനൻ പറഞ്ഞു.

Read Also  :  സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം ഇ​ല്ല : വാ​ക്​​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കിയ പ്രവാസികൾ കുരുക്കിൽ

സോഷ്യൽമീഡിയയിൽ പിണറായി വിജയനും എൽഡിഎഫിനും വൻ പിന്തുണയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നെ തല്ലിക്കൊന്നാലും നന്നാകില്ല എന്നാണ് കോൺഗ്രസിന്റെ നിലപാട്. അതുകൊണ്ടാണ് പിണറായി വിജയനെ അവർ ലക്ഷ്യം വെച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ, കേരളത്തിൽ പെറ്റുവീഴുന്ന കുട്ടികൾ മുതൽ പ്രാണൻ പോകാൻ പ്രായത്തിലെത്തിയ മുതുമുത്തശ്ശിമാർ, മുതുമുത്തച്ഛന്മാർ വരെ പിണറായി വിജയന് സിന്ദാബാദ് വിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button