Latest NewsKeralaNews

ഈശോ വിവാദത്തില്‍ ചില ക്രൈസ്തവ സഭാ മേധാവികളുടെ നിലപാട് മാതൃകാപരം : എ.എ.റഹിം

തിരുവനന്തപുരം: നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗര്‍ഭാഗ്യകരമാണെന്ന് ഡി.വൈ.എഫ്.ഐ . എന്നാല്‍ ക്രൈസ്തവ സഭാ മേധാവികള്‍ ഈശോ വിവാദത്തില്‍ സ്വീകരിച്ച സഹിഷ്ണുത മാതൃകാപരമാണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണെന്നും റഹിം പറഞ്ഞു.

Read Also : സി.പി.എം ചരിത്രപരമായ ഒരു മണ്ടത്തരം കൂടി തിരുത്തി, ഇനി ഭാരത് മാതാ കീ ജയ് വിളിക്കുന്നത് കൂടിയേ കേള്‍ക്കാനുളളൂ: എംടി രമേശ്

‘മതരാഷ്ട്ര വാദികള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ ഇന്ധനം പകരാന്‍ ഇത്തരം പ്രചാരണങ്ങള്‍ കാരണമാകും. വര്‍ഗീയതയും വെറുപ്പും സമൂഹത്തില്‍ വളര്‍ത്താന്‍ നടക്കുന്ന നിന്ദ്യമായ നീക്കങ്ങള്‍ക്കെതിരെ കേരളം ജാഗ്രതയോടെ നിലയുറപ്പിക്കണം. കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കവും നമ്മള്‍ അംഗീകരിക്കരുത്. ശക്തമായ പ്രതിരോധം കേരളം ഇത്തരം വിവാദങ്ങള്‍ക്കെതിരെ ഉയര്‍ത്തണം. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം ‘ എ.എ.റഹിം പ്രസ്താവനയില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button