ന്യൂഡൽഹി: തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ രാവിലെ ഒരു ഹോമോ-ഇറോട്ടിക് ചിത്രം പ്രത്യക്ഷപ്പെട്ട മണിക്കൂറുകൾക്ക് ശേഷം, മഹാരാഷ്ട്രാ കോൺഗ്രസ് നേതാവ് ഭായ് ജഗ്താപ് വിശദീകരണവുമായി രംഗത്തെത്തി.
ഫേസ്ബുക്കിലെ പുതിയ പോസ്റ്റിൽ, തന്റെ അക്കൗണ്ട് രാവിലെ ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്റെ ടീമിന്റെയും സൈബർ സ്പെഷ്യലിസ്റ്റുകളുടെയും സഹായത്തോടെ തന്റെ അക്കൗണ്ട് പൂർണ്ണമായി വീണ്ടെടുക്കാനും പുനസ്ഥാപിക്കാനും കഴിഞ്ഞുവെന്നും ജഗ്താപ് അവകാശപ്പെട്ടു.
‘നിരവധി ഉപയോക്താക്കൾ റിപ്പോർട്ടുചെയ്‌ത പേജിൽ നിന്നുള്ള ഇൻബോക്സിലെ സന്ദേശങ്ങൾ ദയവായി അവഗണിക്കുക, കാരണം ഇത് വൈറസിന് വിധേയമാകാം, ചില തരംതാഴ്ത്തപ്പെട്ട മനസ്സുകളുടെ വൃത്തികെട്ട പ്രവർത്തനങ്ങൾ’ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ജഗ്താപ് പറഞ്ഞു.
ഒരുകൂട്ടം പുരുഷന്മാരുടെ ലൈംഗിക ദൃശ്യങ്ങളായിരുന്നു പേജിൽ കണ്ടെത്തിയത്. പോസ്റ്റ് ഡിലീറ്റ് ചെയ്തപ്പോഴേക്കും നിരവധി പേർ ഇതിന്റെ സ്ക്രീന്ഷോട്ട് എടുത്തിരുന്നു. അതേസമയം ആഗസ്റ്റ് ക്രാന്തി ആഘോഷത്തിന്റെ ഫോട്ടോകൾക്കൊപ്പമായിരുന്നു ഈ ഫോട്ടോകളും എന്നാണ് ആരോപണം.
Post Your Comments