മൈസൂരു : എട്ട് കോടി വില വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി മലയാളി ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കുശാല്‍ നഗറില്‍ നിന്നാണ് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി നാല് പേരെ പൊലീസ് പിടികൂടിയത്.
Read Also :കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ് : പോപ്പുലര്‍ ഫിനാന്‍സ് ഉടമയും മകളും ഇഡിയുടെ വലയില്‍
കണ്ണൂര്‍ സ്വദേശി കെ.എം ജോര്‍ജ്ജ്, കുടക് സ്വദേശി കെ.എ ഇബ്രാഹിം, കുശാല്‍ നഗര്‍ സ്വദേശികളായ ബി.ഇ റഫീഖ്, താഹിര്‍ നകാഷ് എന്നിവരാണ് അറസ്റ്റിലായത്. മൈസൂരു വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 8.25 കിലോഗ്രാം തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കാറില്‍ തിമിംഗല വിസര്‍ജ്യവുമായി ഒരു സംഘമാളുകള്‍ കുശാല്‍ നഗറില്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
Post Your Comments