Latest NewsArticleNewsInternationalSports

ഒളിമ്പിക് മെഡൽ കടിക്കുന്നത് എന്തിന്?

ഒളിമ്പിക് സ്വർണ മെഡൽ കരസ്ഥമാക്കിയ എല്ലാവരും മെഡൽ കടിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് നിങ്ങൾ കണ്ട് കാണും. ഒന്നല്ല, അത്തരത്തിലുള്ള ഒരായിരം ഫോട്ടോകൾ. എന്നാൽ അതെന്തിനാണെന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

1991 മുതലാണ് മെഡൽ കടിച്ച് കൊണ്ടുള്ള ഫോട്ടോ പോസിങ്ങിന് തുടക്കം കുറിക്കുന്നത്. വിജയികൾ ചുമ്മാ മെഡലും അണിഞ്ഞ് ചിരിച്ച് നിൽക്കുന്നത് ബോറായി തോന്നിയപ്പോൾ ഏതോ ഒരു ഫോട്ടോഗ്രാഫറുടെ തലയിൽ ഉദിച്ചതാണ് ഈ ആശയം. വിജയം രുചിച്ചറിയുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ ഫോട്ടോ ഐഡിയ ഏതായാലും ക്ലിക്കായി.

പക്ഷേ ഇതിന് പിന്നിൽ ഒരു ചരിത്രവും ഉണ്ട്. പണ്ട് സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നത് അത് കടിച്ച് നോക്കിയിട്ടായിരുന്നു. സ്വർണം മൃദു ലോഹമായതിനാൽ പരിശുദ്ധമായ സ്വർണ്ണം കടിക്കുമ്പോൾ അതിൽ പല്ലുകളുടെ പാട് അവശേഷിക്കും. സംഗതി എന്തായാലും ഹിറ്റായതോടെ ഒരു കായിക താരം പോലും മെഡല്‍ കടിച്ചു പിടിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നില്ലെന്നതാണ് സത്യം. ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍ബന്ധിക്കാതെ തന്നെ.

മെഡല്‍ കടിച്ച് നോക്കി മാറ്റുറപ്പിക്കേണ്ടതുമില്ല. കാരണം സ്വര്‍ണ്ണ മെഡല്‍ ജേതാവിന് നല്‍കുന്ന സ്വർണ്ണ മെഡലിന്റെ 1.2% മാത്രമാണ് യഥാർത്ഥ സ്വർണം. മറ്റ് 98.8% വെള്ളിയാണ്. അതായത് ഓരോ 1.2 പൗണ്ട് സ്വർണ്ണ മെഡലിലും വെറും 6.7 ഗ്രാം സ്വർണം അടങ്ങിയിരിക്കുന്നത്.

Read Also:- ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ

2010ല്‍ ജര്‍മന്‍ താരമായ ലുഗര്‍ ഡേവിഡ് മ്യൂളര്‍ മെഡല്‍ കടിച്ച് പിടിക്കുന്നതിനിടെ പല്ല് പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിലർ മെഡലിനോട് ആദരവും സ്‌നേഹവും പ്രകടിപ്പിക്കാൻ മെഡൽ ചുംബിച്ച് കൊണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്.

shortlink

Post Your Comments


Back to top button