ദുബായ് : കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി യുഎഇ. ഇനിമുതല്‍ ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലും, ഭക്ഷണശാലകളിലും കൂടുതല്‍ പേര്‍ക്ക് പ്രവേശിക്കാനാകും. രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, സിനിമാ തിയറ്ററുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ആകെ ശേഷിയുടെ 80 ശതമാനം പേരെ പ്രവേശിപ്പിക്കാം.
റസ്റ്റോറന്റുകളിലും കഫേകളിലും ഒരു ടേബിളില്‍ ഇരിക്കാവുന്നവരുടെ പരമാവധി എണ്ണം 10 ആക്കി. എന്നാല്‍ റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒഴികെ മറ്റ് സമയങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്കില്‍ യുഎഇ ഇളവ് പ്രഖ്യാപിച്ചെങ്കിലും പ്രവാസികളുടെ തിരിച്ച് പോക്ക് സംബന്ധിച്ച് പ്രതിസന്ധി തുടരുന്നു. ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നാണ് രാജ്യത്തെ വിമാന കമ്പനികള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം യുഎഇ ഈ തീരുമാനത്തില്‍ ഏത് സമയവും മാറ്റം വരുത്തിയേക്കാമെന്ന് യുഎഇ വിമാന കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments