മലപ്പുറം: വീട്ടുമുറ്റത്തെ കിണര്‍ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു. തൃക്കണ്ടിയൂരില്‍ ആണ് സംഭവം. പൊറ്റത്തപ്പടി പൊക്കാട്ട് പറമ്ബില്‍ രാധാകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടിരിക്കെയാണ് കിണർ ഇടിഞ്ഞു താഴ്ന്നത്. രാധാകൃഷ്ണന്റെ മകൾ അഖില അത്ഭുതകരമായി രക്ഷപ്പെട്ടു.
കിണറിന്റെ സമീപത്ത് സിമന്റ് തേക്കുന്നതിനിടെ ചെറിയ ശബ്ദത്തോടെ കിണര്‍ ഇടിഞ്ഞ് താഴുകയായിരുന്നു. മൂന്ന് റിംഗ് താഴ്ചയിലാണ് കിണര്‍ ഇടിഞ്ഞത്. പിതാവിന് വെള്ളം നല്‍കാന്‍ കിണറ്റില്‍ നിന്നും വെള്ളം കോരുകയായിരുന്ന അഖില മുറ്റത്തേക്ക് മാറിയതിനാലാണ് അപകടം ഒഴിവായത്.
വീടിനോട് ചേര്‍ന്നാണ് കിണര്‍ എന്നതിനാല്‍ കിണര്‍ മണ്ണിട്ട് നികത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments