ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴ. വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഒപ്പം ബിസിസിഐയും ഇന്‍ഡിഗോ എയര്‍ലൈന്‍സുമെല്ലാം നീരജിനോടുള്ള സ്‌നേഹം ഒട്ടും കുറവ് വരുത്താതെ പ്രകടിപ്പിക്കുകയാണ്.
ഹരിയാന സര്‍ക്കാര്‍ നീരജിന് 6 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ 2 കോടി രൂപ നീരജിന് പാരിതോഷികമായി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും അറിയിച്ചു. ഇന്ത്യയ്ക്കായി മെഡല്‍ നേടിയവര്‍ക്കെല്ലാം പാരിതോഷികം പ്രഖ്യാപിച്ച ബിസിസിഐ നീരജിന് 1 കോടി രൂപ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നീരജ് ചോപ്രയ്ക്ക് വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സും രംഗത്തെത്തി. ഒരു വര്‍ഷക്കാലം നീരജിന് സൗജന്യമായി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് സി.ഇ.ഒ റോണോജോയി ദത്ത അറിയിച്ചു. കര്‍ണാടക സര്‍ക്കാരും നീരജിന് സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ആനന്ദ് മഹീന്ദ്ര നീരജിന് മഹീന്ദ്രയുടെ പുതിയ വാഹനമായ എക്‌സ്‌യുവി 700 സമ്മാനമായി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments