Latest NewsKeralaNews

പള്ളിപ്പുറം സ്വർണ്ണക്കവർച്ച കേസ്: മുഖ്യപ്രതിയും സഹായികളും അറസ്റ്റിൽ

തിരുവനന്തപുരം: പള്ളിപ്പുറം സ്വർണ്ണകവർച്ച കേസിലെ മുഖ്യപ്രതിയും കൂട്ടാളികളും അറസ്റ്റിൽ. നാല് മാസമായി പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന നിരവധി വധശ്രമ, കവർച്ചാ കേസുകളിലെ പ്രതിയും പള്ളിപ്പുറം കവർച്ചാ കേസിലെ മുഖ്യപ്രതിയുമായ ജാസിംഖാനും സംഘവുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: കേരളത്തില്‍ വിവാഹ ധൂര്‍ത്തും ആര്‍ഭാടവും നിരോധിക്കും, നിയമനിര്‍മ്മാണ ബില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് വനിതാ കമ്മീഷന്‍

മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിപ്പുറത്തിന് സമീപം ദേശീയപാതയിൽ സ്വർണ്ണവ്യാപാരിയെ കാർ തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണ്ണക്കവർച്ച നടത്തിയ സംഭവത്തിലാണ് കഴക്കൂട്ടം മണക്കാട്ട് വിളാകം ജസീലാ മൻസിലിൽ ജാസിംഖാൻ (28), വെയിലൂർ മംഗലപുരം എം.കെ നഗറിൽ ബൈദുനൂർ ചാരുമൂട് വീട്ടിൽ അജ്മൽ (25), മേൽ തോന്നയ്ക്കൽ കല്ലൂർ ആർഎൻ കോട്ടേജിൽ മുഹമ്മദ്‌റാസി (23) എന്നിവർ പിടിയിലായത്. മംഗലപുരം പോലീസും, തിരുവനന്തപുരം റൂറൽ ഷാഡോ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കവർച്ച നടത്തിയ ശേഷം പ്രതികൾ ബെംഗളൂരുവിലേക്കും അവിടെ നിന്നും ഗോവയിലേക്കും കാർമാർഗ്ഗം രക്ഷപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരെയും ഇവർ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ രണ്ട് മാസക്കാലമായി ഇവർ മുംബൈയിൽ അന്തേരിയിലെ വിവിധയിടങ്ങളിൽ അധോലോക കൊട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. മുംബെ അന്തേരിയിലെ ഒളിത്താവളം അന്വേഷണസംഘം മനസ്സിലാക്കിയതറിഞ്ഞ് പ്രതികൾ തമിഴ്‌നാട് വഴി കേരളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്.

Read Also: കേരളം കത്തും ആഹ്വാനങ്ങളെ പരിഹസിച്ച് ട്രോളുകൾ: ഫ്രീക്ക് പിള്ളേര്‍ക്ക് പണി കിട്ടിയതിൽ പലര്‍ക്കും സന്തോഷമെന്നു ഹരീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button