ഉള്ളി നിസാരക്കാരനാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഉള്ളിക്ക് നിങ്ങള്‍ അറിയാത്ത പല ഗുണങ്ങളും ഉണ്ട്. അതില്‍ പ്രധാനം ചര്‍മ്മ സംരക്ഷണവും, ഇടതൂര്‍ന്ന നീണ്ട മുടിയിഴകള്‍ നല്‍കാനും ഉള്ളിക്ക് സാധിക്കും.
കൊളാജിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉള്ളിയുടെ നീര് തലമുടിയില്‍ പുരട്ടിയാല്‍ മുടിയുടെ വളര്‍ച്ചയ്ക്ക് അത് സഹായിക്കും.
മാത്രമല്ല പ്രകൃതിദത്ത കൂട്ടുകള്‍ക്കൊപ്പവും ഉള്ളി നീര് തലയില്‍ ഉപയോഗിക്കാം. ചര്‍മത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളെ നിര്‍വീര്യമാക്കാനും ഉള്ളിയുടെ ഉപയോഗം വളരെയധികം സഹായകമാണ്.
അണുബാധയില്‍ നിന്നു സംരക്ഷിക്കാനും ചര്‍മം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും. സള്‍ഫര്‍ നിറഞ്ഞ സൈറ്റോകെമിക്കല്‍സ് ഉള്ളിയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിനുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കാം.
Post Your Comments