Latest NewsKeralaNewsIndia

കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റില്‍ തന്നെയെന്ന് ആരോഗ്യ വിദഗ്ദർ : കേരളത്തിന് പ്രത്യേക മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റില്‍ തന്നെ ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ദർ. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് കേരളത്തിലാണ്. കേരളത്തില്‍ പ്രതിദിനം ഇരുപതിനായിരത്തോളം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. കേരളത്തിന് ശേഷം മഹാരാഷ്ട്രയില്‍ പ്രതിദിനം ആറായിരത്തിലധികം ആളുകളുടെ കൊറോണ റിപ്പോര്‍ട്ട് പോസിറ്റീവ് ആയി വരുന്നുണ്ട്, എന്നാല്‍ കേരളത്തില്‍ പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുകയും മഹാരാഷ്ട്രയില്‍ അത് കുറയുകയും ചെയ്തു.

Read Also : ഓൺലൈനിൽ ഡ്രോ​ണ്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്തപ്പോൾ ല​ഭി​ച്ച​ത് 10 രൂ​പ​യു​ടെ ബി​സ്ക​റ്റ് : പരാതിയുമായി യുവാവ് 

കേരളത്തിൽ ജൂലൈ 7 നും ഓഗസ്റ്റ് 7 നും ഇടയില്‍ 5.22 ലക്ഷം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, അതേസമയം 4.48 ലക്ഷം ആളുകള്‍ രോഗത്തെ പരാജയപ്പെടുത്തി. അതേസമയം, ഇവിടെ പോസിറ്റിവിറ്റി നിരക്ക് 3%വര്‍ദ്ധിച്ചു. കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണെന്നും വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നും ആരോഗ്യ വിദഗ്ദർ പ്രത്യേക മുന്നറിയിപ്പ് നല്കുന്നു.

മെയ് 1 നും ഓഗസ്റ്റ് 1 നും ഇടയില്‍ രാജ്യത്തെ കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.9%കുറഞ്ഞു. രണ്ടാമത്തെ തരംഗത്തിന് മുമ്പ് , ഈ നിരക്ക് മാര്‍ച്ച്‌ 1 നും ഏപ്രില്‍ 1 നും ഇടയില്‍ 5.7% വര്‍ദ്ധിച്ചിരുന്നു. ഇതിനുശേഷം മാത്രമാണ് രണ്ടാമത്തെ തരംഗം രാജ്യത്ത് നാശം വിതച്ചത്.

കേരളവും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ രേഖപ്പെടുത്തുന്നത്. അതേസമയം ഒരു മാസത്തിനുള്ളില്‍, ഈ മൂന്ന് സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button