ന്യൂഡൽഹി: കേരളത്തിൽ ആരാധനാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾക്കായി വിശ്വാസികൾ ഒത്തുചേർന്നത് ഒഴിവാക്കാമായിരുന്നെന്ന് കൊറോണ-ജനിതകഘടന നിരീക്ഷണ ഏജൻസി ഡയറക്ടർ അനുരാഗ് അഗർവാൾ. പ്രതിദിന രോഗികൾ 13,000ൽ നിന്നും 20,000ൽ എത്താൻ ആൾക്കൂട്ടങ്ങൾ ഇടയാക്കിയെന്നും ഒരു അഭിമുഖത്തിൽ അനുരാഗ് അഗർവാൾ അഭിപ്രായപ്പെട്ടു.
Read Also : ഈശോ എന്ന പേര് സിനിമക്ക് ഇട്ടാൽ എന്താണ് കുഴപ്പം : പിന്തുണയുമായി ഓര്ത്തഡോക്സ് ബിഷപ്പ്
കേരളത്തിലെ ആരാധനാലയങ്ങളിൽ അഞ്ച് പേർക്ക് മാത്രം പ്രവേശനാനുമതിയെന്ന ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. മുസ്ലീം സംഘടനകൾ ശക്തമായ സമ്മർദ്ദവുമായെത്തിയതോടെയാണ് പിണറായി സർക്കാർ ഉത്തരവ് പിൻവലിച്ചത്. വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തെത്തിയിരുന്നു.
പല സംസ്ഥാനങ്ങളിലും വിവിധ സമയങ്ങളിൽ രണ്ടാം വരവ് ഉണ്ടായതാണ് കാരണം. ഭാവിയിലുണ്ടായേക്കാവുന്ന വൈറസ് വ്യാപനത്തെ തടയാൻ വാക്സിനേഷൻ ത്വരിതപ്പെടുത്തുക മാത്രമാണ് മാർഗമെന്നും അനുരാഗ് അഗർവാൾ നിർദേശിച്ചു. അതേസമയം കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലാണ് പ്രതീക്ഷിക്കുന്നതെന്നും അനുരാഗ് അഗർവാൾ പറഞ്ഞു.
Post Your Comments