Latest NewsNewsInternational

അഫ്ഗാനിൽ ഷെബർഗാൻ നഗരം താലിബാൻ പിടിച്ചെടുത്തു: 24 മണിക്കൂറിനുള്ളിൽ തീവ്രവാദികൾ പിടിച്ചെടുത്തത് 2 നഗരങ്ങൾ

ചെറുത്ത് നില്പിന് പോലും സാധ്യതയില്ലാതെ അഫ്ഗാൻ സൈന്യം അടിയറവ് പറയുകയായിരുന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ജാവ്ജാൻ പ്രവിശ്യയിലെ ഷെബർഗാൻ നഗരം താലിബാൻ പിടിച്ചെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീവ്രവാദികൾ പിടിച്ചെടുത്ത രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണിത്. ഇതേ തുടർന്ന് അഫ്ഗാൻ സേനയും ഉദ്യോഗസ്ഥരും ഷെബർഗാൻ നഗരം ഉപേക്ഷിച്ച് വിമാനത്താവളത്തിലേക്ക് പിൻവാങ്ങിയാതായി ജാവ്‌ജൻ ഡെപ്യൂട്ടി ഗവർണർ ഖാദർ മാലിയ വ്യക്തമാക്കി.

വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യയായ നിമ്രോസ് താലിബാൻ ഭീകരർ പിടിച്ചടക്കിയിരുന്നു. ചെറുത്ത് നില്പിന് പോലും സാധ്യതയില്ലാതെ അഫ്ഗാൻ സൈന്യം അടിയറവ് പറയുകയായിരുന്നു എന്ന് നിമ്രോസ് ഡെപ്യൂട്ടി ഗവർണർ വ്യക്തമാക്കി.

മറ്റൊരു കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞുപോയ ഇന്നോവ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളത്

താലിബാന്റെ ശക്തമായ പ്രകടനത്തെ തുടർന്ന് അഫ്ഗാൻ സുരക്ഷാ സേനയുടെ മനോവീര്യം നഷ്ടപ്പെട്ടുവെന്നും താലിബാൻ ശക്തമായ ആക്രമണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഭൂരിഭാഗം സുരക്ഷാ സേനയും അവരുടെ ആയുധങ്ങൾ നിലത്തുവച്ച് യൂണിറ്റുകൾ ഉപേക്ഷിച്ച് ഓടിപ്പോയി എന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്റെ വലിയൊരു ഭാഗത്തിന്റെയും നിയന്ത്രണം താലിബാൻ പിടിച്ചടക്കി. യുഎസ് സൈന്യം രാജ്യത്ത് നിന്ന് പിൻവാങ്ങാൻ തുടങ്ങിയതോടെ താലിബാൻ ആക്രമണം ശക്തമാക്കുകയായിരുന്നു. ഇറാന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ഹെറാത്ത്, തെക്ക് ലഷ്‌കർ ഗാഹ്, കാണ്ഡഹാർ എന്നിവ ഉൾപ്പെടെയുള്ള മറ്റ് പ്രവിശ്യാ തലസ്ഥാനങ്ങളിലെ അഫ്ഗാൻ സൈനികർക്ക് താലിബാൻ ഭീകരർ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button