ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദങ്ങൾ അറിയിച്ച് രാജ്യം. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ നീരജ് ചോപ്രയ്ക്ക് അഭിനന്ദനം അറിയിച്ചു. ചരിത്രം കുറിക്കാനുള്ള തടസം നീരജ് ചോപ്ര നീക്കിയെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നീരജിന്റെ ജാവ്ലിനിലെ സ്വർണ്ണം ചരിത്രം കുറിച്ചു. തികച്ചും അപ്രതീക്ഷിതമായ വിജയമാണ് നീരജ് കൈവരിച്ചത്. നീരജിന്റെ നേട്ടം ചരിത്ര നിമിഷമാണ്. എല്ലാ യുവാക്കൾക്കും പ്രചോദനമാണ്. ആദ്യ ഒളിമ്പിക്സിൽ തന്നെ സ്വർണ നേട്ടം കൈവരിച്ച നീരജിന് എല്ലാ ആശംസകളും നേരുന്നുവെന്നും രാജ്യം വളരെ സന്തോഷത്തിലാണെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘രാജ്യം എന്നും നീരജ് ചോപ്രയുടെ നേട്ടം ഓർക്കും. തികച്ചും അസാധാരണ പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. നീരജിന് എല്ലാ ആശംസകളും നേരുന്നുവെന്ന്’ പ്രധാനമന്ത്രി അറിയിച്ചു.
Post Your Comments