Latest NewsNews

യുവതിക്ക് അശ്ലീലസന്ദേശവും വിഡിയോയും: പ്രധാനാധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് നാട്ടുകാർ

അധ്യാപകനെ നിലവില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു

ബെംഗളൂരു: യുവതിയ്ക്ക് നിരന്തരം അശ്ലീലസന്ദേശവും വിഡിയോയും അയച്ച സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനെ ക്ലാസ് മുറിയിലിട്ട് പൂട്ടി മര്‍ദിച്ചു നാട്ടുകാർ. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്സായ യുവതിക്ക് അശ്ലീല സന്ദേശങ്ങളും വിഡിയോയും അയച്ചെന്ന് ആരോപിച്ചാണ് കര്‍ണാടക ബെലഗാവിയിലെ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്.

സ്‌കൂളില്‍ കോവിഡ് വാക്സിന്‍ കുത്തിവെയ്പ് പ്രോഗ്രാം നടത്തിയതുവഴിയാണ് നഴ്‌സുമായി അദ്ധ്യാപകൻ പരിചയത്തിലായത്. ചില അധ്യാപകര്‍ക്ക് കുത്തിവെയ്പ് ക്യാമ്പിൽ പങ്കെടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം കൈമാറാനാണെന്നും പറഞ്ഞു ഇയാൾ നഴ്‌സിന്റെ നമ്പര്‍ വാങ്ങി. ഇതിനു പിന്നാലെ പ്രധാനാധ്യാപകന്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് നഴ്സിന്റെ പരാതി. വിഷയം അറിഞ്ഞ നാട്ടുകാര്‍ സ്‌കൂളിലേക്ക് ഇരച്ചെത്തുകയും അധ്യാപകനെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞതോടെ പൊലീസും സ്ഥലത്തെത്തി.

read also: പ്രോട്ടീന്‍ വേണോ ? എങ്കില്‍ കടല കഴിയ്ക്കൂ

കുറ്റാരോപിതനായ അധ്യാപകനെ നിലവില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. കിട്ടൂര്‍ താലൂക് ഹെഡ് മാസ്റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ആരോപണ വിധേയനായ അധ്യാപകന്‍. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button