Latest NewsKerala

കോഴിക്കോട്ട് ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി നഗ്​നതാപ്രദര്‍ശനം, രണ്ട്​ വ്യത്യസ്ത സംഭവങ്ങളിൽ കേസെടുത്തു

അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ്​ വി​വ​രം.

കോ​ഴി​ക്കോ​ട്​: സ്​​കൂ​ളിന്റെ​യും ട്യൂ​ഷ​ന്‍ സെന്‍റ​റിന്റെ​യും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി ന​ഗ്​​ന​താ പ്ര​ദ​ര്‍​ശ​നം പതിവാകുന്നു. ഏറ്റവും അവസാനം നടന്ന സംഭവത്തിൽ കോഴിക്കോട് മീ​ഞ്ച​ന്ത ഗ​വ. ഹൈ​സ്​​കൂ​ള്‍, വി​ശ്വ​വി​ദ്യാ​പീ​ഠം ട്യൂ​ഷ​ന്‍ സെന്‍റ​ര്‍ എ​ന്നി​വ​യു​ടെ ഓ​ണ്‍ലൈൻ ​ ക്ലാ​സി​ലാ​ണ്​ നു​ഴ​ഞ്ഞു​ക​യ​റ്റ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ സം​ഭ​വം. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്​ ന​ട​ക്ക​വെ അ​ജ്ഞാ​ത​ന്‍ നു​ഴ​ഞ്ഞു​ക​യ​റി തെ​റി​പ​റ​യു​ക​യും ന​ഗ്​​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. സ്​​കൂ​ള്‍, ട്യൂ​ഷ​ന്‍ സെന്‍റ​ര്‍ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ പ​ന്നി​യ​ങ്ക​ര പൊ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ്​ വി​വ​രം.

അ​ടു​ത്തി​ടെ താ​മ​ര​ശ്ശേ​രി​യി​ലെ സ്​​കൂ​ളിന്റെ ഓ​ണ്‍​​ലൈ​ന്‍ ക്ലാ​സി​ലും അ​ജ്ഞാ​ത​ന്‍ നു​ഴ​ഞ്ഞു​ക​യ​റി കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്കി​യ​തി​ന്​ കേ​സെ​ടു​ത്തി​രു​ന്നു. ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളു​ക​ടെ ഗൂ​ഗി​ള്‍ മീ​റ്റ്, സൂം ​ലി​ങ്കു​ക​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക്​ കൈ​മാ​റു​ന്ന​തും വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലി​ടു​ന്ന​തു​മാ​ണ്​ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര്‍​ക്ക്​ അ​വ​സ​ര​മാ​വു​ന്ന​ത്​ എ​ന്നാ​ണ്​​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button