കോവിഡ് 19 വൈറസിനെതിരെ ഉപയോഗിക്കാവുന്ന പുതിയ ജൈവ മരുന്നുമായാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഗവേഷകര്‍ എത്തിയിരിക്കുന്നത്. നിജല്ലാ സാറ്റിവ അഥവാ കരിഞ്ചീരകത്തിന് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഉത്തരാഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമാണ് ഈ സസ്യം കാണപ്പെടുന്നത്.
സിഡ്നിയിലെ സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് നിജല്ലാ സാറ്റിവയില്‍ ശ്വാസകോശ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാന്‍ സാധിക്കുന്ന സാര്‍സ്-കോവ്-2 പ്രതിരോധിക്കാന്‍ കഴിയുന്ന ഘടകം കണ്ടത്തിയത്. ‘നിജല്ല സാറ്റിവയില്‍ അടങ്ങിയിരിക്കുന്ന തൈമോക്വിനോണ്‍ എന്ന ഘടകത്തിന് കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഒട്ടേറെ തവണ ലബോറട്ടറികളില്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തൈമോക്വിനോണ്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പഠനങ്ങളില്‍ എല്ലാം തെളിഞ്ഞത്, രോഗ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താന്‍ തൈമോക്വിനോണിന് സാധിക്കും എന്നാണ്. ശരീരത്തില്‍ പഴുപ്പ് ഉണ്ടാക്കുന്ന രാസ ഘടകങ്ങളായ ഇന്റര്‍ല്യൂക്കിന്‍സിനെ തടയാന്‍ തൈമോക്വിനോണിന് കഴിയുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.
Post Your Comments