ബംഗളൂരു : കർണാടകയിലെ കൊടകിൽ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണൽ പാർക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി കൊടക് സ്വദേശികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപേക്ഷ നൽകി . നാഗർഹോൾ നാഷണൽ പാർക്ക് അഥവാ രാജീവ് ഗാന്ധി നാഷണൽ പാർക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.
Read Also : രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് നേട്ടത്തിലെന്ന് റിപ്പോർട്ട്
രാജ്യത്തിന് വേണ്ടി പോരാടിയ ധീര നേതാക്കളുടെ പേര നൽകണമെന്നും അപേക്ഷയിൽ പറയുന്നു. ഒരു പ്രത്യേക കുടുംബത്തെയും രാഷ്ട്രീയ പാർട്ടിയെയും തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് നാഷണൽ പാർക്കിന് ഈ പേര് നൽകിയിരിക്കുന്നത് . അത്തരത്തിലൊരു പ്രീതിപ്പെടുത്തൽ ഇനി ആവശ്യമില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, വനമന്ത്രി ഭൂപേന്ദ്ര യാദവിനും, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കും നാട്ടുകാർ അപേക്ഷ നൽകി.
രാജീവ് ഗാന്ധി നാഷണൽ പാർക്ക് എന്ന പേര് മാറ്റി ഫീൽഡ് മാർഷൽ കരിയപ്പയുടേയോ ജനറൽ തിമ്മയ്യയുടേയോ പേര് നൽകണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. ധീര യോദ്ധാക്കളുടെ പേരുകളാണ് നാഷണൽ പാർക്കിന് നൽകേണ്ടതെന്നും കൊടക് സ്വദേശികൾ പറയുന്നു.
Post Your Comments