Latest NewsKeralaNews

കണ്ണൂരിൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി

കണ്ണൂര്‍ : ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിലെ മൂല ഭണ്ഡാരവും മോഷണം പോയിട്ടുണ്ട്.

Read Also : നിയന്ത്രണങ്ങളെല്ലാം ആറ് മാസം തുടരണം : മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് 

രാവിലെ ക്ഷേത്രത്തിലെത്തിയ ക്ഷേത്രേശന്‍മാരാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. പഴയങ്ങാടി എസ് എച്ച്‌ഒയും സംഘവും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കമ്പിപ്പാര ഉപയോഗിച്ച്‌ ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം. സമീപത്തു നിന്നും പാരയും ചില രാസപദാര്‍ത്ഥങ്ങളും കണ്ടെടുത്തു. ക്ഷേത്രത്തിലെ ഓഫീസ് മുറിയും കുത്തിത്തുറന്ന നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button