കൊല്ലം : ചടയമംഗലത്തെ പോലീസ് നടപടിയ്‌ക്കെതിരെ ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമനിഷേധം ചോദ്യം ചെയ്തതിന് തനിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പൊലീസ് നടപടികള്‍ സമൂഹമാധ്യമം വഴി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഗൗരിനന്ദക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് കേസെടുത്തിരുന്നു. പെണ്‍കുട്ടി എന്ന നിലയില്‍ തന്നോട് പൊലീസ് മാന്യമായി പെരുമാറിയില്ലെന്നും ഇത്തരം നടപടി കൈക്കൊണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നുമാണ് പരാതി.
ചടയമംഗലത്ത് എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിച്ച് തിരിച്ചിറങ്ങുമ്പോൾ കൗണ്ടറിന് മുന്നില്‍ ക്യൂ നിന്ന വയോധികന് പൊലീസ് പിഴ ചുമത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കണ്ട്, വിവരങ്ങള്‍ ആരായുകയും ഈ ചെയ്യുന്നത് ശരിയല്ലെന്ന് പറയുകയും ചെയ്തതിന് തനിക്കെതിരെ പിഴ ചുമത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പി.എസ്. സുപാല്‍ എം.എല്‍.എ, സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജുജമാല്‍ എന്നിവരോടൊപ്പമാണ് ഗൗരിനന്ദയും മാതാവും മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയത്.
Post Your Comments