
കോന്നി : ജനവാസ മേഖലയില്‍ ഇറങ്ങുന്ന പാമ്പുകളെ പിടികൂടാന്‍ ആപ്പുമായി വനംവകുപ്പ്. കോന്നി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സിലെ പാമ്പ് പിടിത്തത്തില്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്കാണ് പാമ്പിനെ പിടികൂടി സുരക്ഷിതമായി വിട്ടയക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.
ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയില്‍ എത്തിക്കാനും പൊതുജന സുരക്ഷയ്ക്കുമായാണ് ഈ ആപ്പ് ആവിഷ്കരിച്ചത്. അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പറുകൾ , പാമ്പ് കടിയേറ്റാല്‍ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയുടെ ഫോണ്‍ നമ്പർ അടക്കമുള്ള വിവരങ്ങള്‍, പരിശീലനം ലഭിച്ചവരുടെയും ചുമതല ഉള്ള ഉദ്യോഗസ്ഥരുടെയും നമ്പറുകൾ , അടിയന്തര ഘട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവയും ആപ്പില്‍ ലഭ്യമാണ്. ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
വനംവകുപ്പ് തയ്യാറാക്കിയ സര്‍പ്പ ആപ്പ് ഉപയോഗിച്ച് കോന്നി വനം ഡിവിഷന്റെ കീഴില്‍ നിരവധി പാമ്പുകളെയാണ് പിടികൂടിയത്. ജനുവരി ഒന്നുമുതല്‍ ജൂണ്‍ പതിനഞ്ച് വരെ സംസ്ഥാനത്ത് പിടികൂടിയ 1577 പാമ്ബുകളില്‍ 1137 എണ്ണത്തിനെയും കുരുക്കിയത് സര്‍പ്പ ആപ്പിലൂടെയാണ്.
Post Your Comments