Latest NewsNewsIndia

താജ്‌മഹലിന് ‘മണ്‍ചികിത്സ’ ഉടൻ തുടങ്ങുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ന്യൂഡൽഹി : താജ്‌മഹലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചികിത്സ ആരംഭിക്കാനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഒക്ടോബറില്‍ നവീകരണ പദ്ധതി ആരംഭിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

Read Also : മഹാനായ ഭരണാധികാരി രാജീവ് ഗാന്ധിയാണ് രാജ്യത്ത് സ്പോർട്ട്സ് നയം നടപ്പിലാക്കിയതെന്ന് ഓർമ്മ വേണം : വിടി ബല്‍റാം 

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ‘മണ്‍ചികിത്സ’ നടത്താൻ ഒരുങ്ങുകയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ . ഇതിന്റെ ഭാഗമായി താജിന്റെ പ്രധാന താഴികക്കുടമാണു 6 മാസത്തേക്കു മണ്ണില്‍ പൊതിയുന്നത്. പ്രകൃതിദത്ത രീതികളാണ് ചികിത്സയ്ക്കായി പിന്തുടരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

‘രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ മാര്‍ബിളിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടും. അതാണ് പ്രകൃതിദത്ത രീതികള്‍ പിന്തുടരുന്നത്. മണ്ണ് ഉപയോഗിച്ച ശേഷം പ്രിവന്റീവ് കോട്ടിങ്ങും നല്‍കും-‘ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ റീജനല്‍ ഡയറക്ടറായ കെ.കെ. മുഹമ്മദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button