റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യണമെങ്കില്‍ തൊഴില്‍ പരിജ്ഞാനം തെളിയിക്കണം. വിദേശി ആശാരിപ്പണിക്കാര്‍, എ.സി ടെക്നീഷന്‍, വെല്‍ഡര്‍, കാര്‍ മെക്കാനിക്, ഓട്ടോ ഇലക്ട്രിഷന്‍, പെയിന്റര്‍ എന്നിവരും വിദേശ തൊഴിലാളിയുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യവും തെളിയിക്കാനുള്ള പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാമില്‍ പരീക്ഷ എഴുതണം. സൗദി എഞ്ചിനീയറിംഗ് കൗണ്‍സിലിന് കീഴിലാണ് പരീക്ഷ. നേരത്തെ നിരവധി സാങ്കേതിക തൊഴിലുകള്‍ക്ക് ഈ പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ തൊഴിലുകള്‍ ഇതില്‍ പെടുത്തിയതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ആകെ 120 തൊഴിലുകള്‍ വരുന്ന ആറു സ്പെഷ്യാലിറ്റികളാണ് (തൊഴില്‍ക്കൂട്ടം) പ്രോഗ്രാമില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ കണ്ടീഷനിംഗ്, വെല്‍ഡിംഗ്, കാര്‍പെന്‍ഡിങ്, കാര്‍ മെക്കാനിക്, ഓട്ടോ ഇലക്ട്രിഷന്‍, പെയിന്റിംഗ് എന്നീ തൊഴില്‍ക്കൂട്ടങ്ങളാണ് പുതുതായി തൊഴില്‍ യോഗ്യതാ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ സൗദി ഒക്യുപേഷനല്‍ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് എട്ടു തൊഴില്‍ക്കൂട്ടങ്ങളില്‍ പെടുന്ന 225 തൊഴിലുകള്‍ പ്രൊഫഷനല്‍ വെരിഫിക്കേഷന് പ്രോഗ്രാമിന്റെ ഭാഗമായി മാറി.
Read Also: ചോദ്യം ചെയ്യലിന് ഹാജരാകണം: മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ്
സൗദിയില്‍ 23 തൊഴില്‍ക്കൂട്ടങ്ങളില്‍ പെട്ട 1,099 തൊഴിലുകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് തൊഴില്‍ യോഗ്യതാ ടെസ്റ്റ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആറു തൊഴില്‍ക്കൂട്ടങ്ങള്‍ക്കു കീഴിലെ 120 തൊഴിലുകളില്‍ അടുത്ത സെപ്റ്റംബര്‍ ഒന്നു മുതല്‍ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷാദ്യത്തോടെ മുഴുവന്‍ തൊഴിലുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
Post Your Comments