സിൻജിയാങ്: അഫ്‌ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ ആക്രമണം തുടരുന്ന താലിബാന് ചൈന പിന്തുണ നൽകിയത് അന്താരാഷ്‌ട്ര മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. താലിബാന് ആവശ്യമായ ആയുധങ്ങൾ ചൈന എത്തിച്ച് നല്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പാകിസ്ഥാനും ചൈനയും സ്വീകരിക്കുന്നതെന്ന ആരോപണവും വിവിധയിടങ്ങളിൽ നിന്നായി ഉയർന്നു വന്നിരുന്നു.
ചൈനയ്ക്ക് താലിബാൻ ചില മോഹനവാഗ്ദാനങ്ങൾ നൽകിയിരുന്നു. ചൈന താലിബാൻ ഉദ്യോഗസ്ഥർക്ക് ആതിഥ്യം നൽകുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് അവർ നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ്. എന്നാൽ, താലിബാനെ വിശ്വസിക്കരുതെന്നാണ് അഫ്‌ഗാനിസ്ഥാനിലെ ഔദ്യോഗിക വാക്താവിന് പറയാനുള്ളത്. താലിബാനെ വിശ്വസിക്കരുതെന്നും അവരുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും ചൈനയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ വ്യക്തമാക്കുന്നു. റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
Also Read:ഇനിയും എന്തിനാണ് ഈ ഭാഗ്യപരീക്ഷണം: സംസ്ഥാനത്തെ ലോട്ടറി വിപണി പ്രതിസന്ധിയിൽ
ചൈന പോലും അവരുടെ വാഗ്ദാനത്തിൽ വിശ്വസിക്കുന്നുണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. സിൻജിയാങ്ങിനെ വേർപെടുത്താൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്ക് അഭയം നൽകുന്നില്ലെന്ന താലിബാന്റെ വാദം തെറ്റാണെന്നും പ്രാദേശിക പിന്തുണ ലഭിക്കാൻ വേണ്ടിയാണ് ഇത്തരം വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതെന്നും ജാവിദ് അഹ്മദ് ഖെയിം പറയുന്നു. ചൈനയ്‌ക്കെതിരെ തിരിയാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു താലിബാന്റെ പ്രസ്താവന. ഇതിനെതിരെയാണ് ജാവീദ് രംഗത്ത് വന്നിരിക്കുന്നത്.
Post Your Comments