COVID 19Latest NewsKeralaNews

പുതിയ ലോക്ക് ഡൗൺ നിയമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു : മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം : പുതിയ ലോക്ക് ഡൗൺ നിയമങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന പശ്ചാലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന. സംസ്ഥാനത്തെ വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.

Read Also : കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം : പുതിയ സംവിധാനം നിലവിൽ വന്നു  

കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും. നടപടികൾ കടുപ്പിക്കണോയെന്നതും ചർച്ചയാകും.

പുതിയ ലോക്ക് ഡൗൺ നിയമങ്ങൾക്കെതിരെ സോഷ്യൽ മീഡിയകളിലും പ്രതിഷേധം കനക്കുകയാണ്. ലോക്ക് ഡൗൺ ട്രോളുകളും വൈറലാകുകയാണ്. ഇതിനിടെ പോലീസുകാരുടെ അനാവശ്യ പിഴയീടാക്കലിനും ക്രൂര പ്രവർത്തികൾക്കുമെതിരെയും പ്രതിഷേധം ശക്തമാകുകയാണ്.

https://www.facebook.com/OrmacheppuOrmmaccepp/posts/2158612437614987

https://www.facebook.com/kidilantrolls4u/posts/5934954103242561?__cft__[0]=AZVZpbAY99BEckf4_srkTF2RqxiwCh_8CXeYlUJSYH23imyzeoKi0SUhtaxrr34bWuWw32trkwunpAGeYNKsu2K6bg5v5q2asM2nDwlbwolQImg_iFw6YHDYcWXqqm1lOPR5cbi689v2ebtRsL1HfrHP&__tn__=%2CO%2CP-R

https://www.facebook.com/kidilantrolls4u/posts/5930188053719166?__cft__[0]=AZXnSNavg0YD3OW_jB8lXD7cYU94jherYWkLsLYiISDzvt0dydpGh_FN4p_6YGR0o02GnG7WezLkN8mJZxofS0LQsfteuZ_7DXx6IPPbuo3a3g48m3-C_xt-VtYex1f3RPMhHsOdnZb3FgkUeYCkiJDL&__tn__=%2CO%2CP-R

അതേസമയം കേരളത്തിൽ ഇന്നലെ 19,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനെയാണ് ജില്ലകളിലെ ഇന്നലത്തെ രോഗ ബാധയേറ്റവരുടെ കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button