Latest NewsSaudi ArabiaNewsGulf

മലയാളി യുവാവിനെ കൊലപ്പെടുത്തി പണവുമായി മുങ്ങിയ കൊലയാളിയെ പിടികൂടി സൗദി പൊലീസ്

മലപ്പുറം: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശിയായ സൂപ്പി ബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45) ആണ് കൊല്ലപ്പെട്ടത്. ജിദ്ദയിലെ അല്‍ സാമിര്‍ ഡിസ്ട്രിക്കറ്റിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഈജിപ്ഷ്യന്‍ പൗരനെ കസ്റ്റഡിയിലെടുത്തു. സമയമായിട്ടും കുഞ്ഞലവി താമസ സ്ഥലത്തേയ്ക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനകത്ത് കുത്തേറ്റ് മരിച്ച നിലയിലായിരുന്നു കുഞ്ഞലവി . ജിദ്ദയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. ജോലിയുടെ ഭാഗമായുള്ള കളക്ഷന്‍ കഴിഞ്ഞ് മടങ്ങവെ പിന്തുടര്‍ന്ന അക്രമി കുത്തിപരിക്കേല്‍പ്പിച്ച ശേഷം പണവുമായി കടന്നതായാണ് കരുതപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button