ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. നല്ല ഭക്ഷണ ശീലവും ശരിയായ വ്യായാമവും ശീലമാക്കിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ഹൃദയത്തെ സംരക്ഷിക്കാനായി ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങള്‍ ഇതാ..
. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.
. സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.
. കൊളസ്‌ട്രോളില്‍ നിന്നും രക്ഷ നേടാനും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്‌ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പപ്പായ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയ പപ്പായ നാരുകളാല്‍ സമ്പന്നമാണ്. കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും പപ്പായ സഹായിക്കും.

Post Your Comments