ആലപ്പുഴ: കായംകുളത്ത് യുവാവിന് വെട്ടേറ്റത് വ്യക്തി വൈരാഗ്യം മൂലമെന്ന് പോലീസ്. കായംകുളം കാപ്പില്‍ സ്വദേശി ശിവപ്രസാദ് എന്ന കണ്ണനെയാണ് ഒരുസംഘം ബൈക്കില്‍ വീട്ടിലെത്തി വെട്ടി പരിക്കേല്‍പ്പിച്ചത്. അക്രമികളെ ശിവപ്രസാദ് തിരിച്ചു വെട്ടുകയും ചെയ്തിരുന്നു.
കാപ്പില്‍ സ്വദേശിയായ ജേക്കബാണ് ശിവപ്രസാദിനെ വെട്ടിയതെന്നാണ് ശിവപ്രസാദിന്റെ മൊഴി. വ്യക്തി വൈരാഗ്യമാണ് കാരണമെന്നും പറയുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ശിവപ്രസാദിന്‍റെ പിതാവ് ദാസാന്‍പിള്ളക്കും പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾ വലിയതോതിലാണ് വർധിച്ചിരിക്കുന്നത്. കുടിപ്പകയും, കുടുംബവഴക്കുമായി നിരവധി കേസുകളാണ് ദിനം പ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനെതിരെ പോലീസ് ശക്തമായ നടപടികൾ തന്നെ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments