KeralaLatest NewsIndiaNews

മദ്യലഹരിയിൽ തിരക്കേറിയ റോഡിന് നടുവിൽ കിടന്ന് യുവതിയുടെ പ്രകടനം: വീഡിയോ വൈറല്‍

യുവതിക്ക് പരിക്ക് പറ്റാതിരിക്കാനായി ചിലർ വാഹനങ്ങൾ നിർത്തുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തി

പൂനെ: തിരക്കേറിയ റോഡിന്‍റെ നടുവില്‍ മദ്യലഹരിയിൽ കിടന്ന് യുവതിയുടെ പ്രകടനം. മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലാണ് ബുധനാഴ്ച രാത്രിയോടെ യുവതി റോഡിൽ കിടന്ന് പ്രകടനങ്ങൾ നടത്തിയതാണ് വീഡിയോയുടെ ഉള്ളടക്കം. വളരെ പെട്ടന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായത്.

ട്രാഫിക് തടസ്സപ്പെടുത്തുന്ന രീതിയിൽ റോഡിൽ കിടന്ന് കോലാഹലം സൃഷ്ടിക്കുന്ന സ്ത്രീ മദ്യലഹരിയിലാണെന്നാണ് ലഭ്യമായ വിവരം. വാഹനങ്ങൾ കടന്നുപോകുന്നതിനിടയിൽ ചുറ്റുവട്ടം ശ്രദ്ധിക്കാതെ യുവതി റോഡിന് നടുവില്‍ പ്രകടനങ്ങൾ നടത്തുന്നത് കാണാം. യുവതിക്ക് പരിക്ക് പറ്റാതിരിക്കാനായി ചിലർ വാഹനങ്ങൾ നിർത്തുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തി. സ്ഥലത്ത് പോലീസ് എത്തിയാണ് യുവതിയുടെ പ്രകടനത്തിന് അന്ത്യം വരുത്തിയത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button