KeralaLatest News

‘താരക പെണ്ണാളേ..’ പാടി മലയാളികളെ ഒന്നടങ്കം കൂടെ പാടിച്ച ആൾ ഇനിയില്ല, നാടന്‍പാട്ട് കലാകാരന്‍ പിഎസ് ബാനര്‍ജി അന്തരിച്ചു

ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

കൊല്ലം: പ്രമുഖ നാടന്‍ പാട്ടുകലാകാരനും കര്‍ട്ടൂണിസ്റ്റുമായ മനക്കര മനയില്‍ പിഎസ് ബാനര്‍ജി (41) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോവിഡ് മുക്തനായതിന് ശേഷം അനന്തര രോഗത്തിന് ചികിത്സയിലായിരുന്നു.

ബാനര്‍ജി പാടിയ താരക പെണ്ണാളേ എന്ന നാടന്‍ പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ഈ പാട്ടിലൂടെയാണ് ബാനര്‍ജി ശ്രദ്ധിക്കപ്പെടുന്നത്. ഇതിനുശേഷം നിരവധി ശ്രദ്ധേയമായ നാടന്‍ പാട്ടുകള്‍ അദ്ദേഹം പാടി. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി ഒട്ടേറെ നാടന്‍ പാട്ടുകള്‍ പാടിയത് ബാനര്‍ജി ആയിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ജയപ്രഭ. രണ്ടു മക്കളുണ്ട്.

 

shortlink

Post Your Comments


Back to top button