Life Style

മുടിക്ക് തിളക്കം കിട്ടാന്‍ ടീ ബാഗുകൾ

ചായ ഉണ്ടാക്കാന്‍ മാത്രമല്ല ടീ ബാഗുകൾ കൊണ്ട് ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ചർമ്മ സൗന്ദര്യം കൂട്ടുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിന് മാത്രമല്ല, തലമുടിയഴകിനും ടീ ബാഗ് സഹായിക്കും.
അറിയാം ടീ ബാഗിന്‍റെ ഗുണങ്ങള്‍.

➤ കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ ഈ ടീ ബാഗുകള്‍ സഹായിക്കും. അതിനായി ഉപയോഗിച്ച് കഴിഞ്ഞ ടീ ബാഗ് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. അതിനുശേഷം കണ്ണിന് താഴെ വയ്ക്കാം. കണ്ണുകള്‍ക്ക് താഴെയുണ്ടാകുന്ന കറുപ്പ് നിറം കുറയ്ക്കാന്‍ ഇത് പതിവായി ചെയ്യുന്നത് നല്ലതാണ്.

➤ ഉപയോഗിച്ചുകഴിഞ്ഞ ടീ ബാഗുകൾ നിങ്ങളുടെ ചർമ്മത്തിന് ഒരു മികച്ച സ്‌ക്രബ് ആയി പ്രവർത്തിക്കുന്നു. ഇവ ചര്‍മ്മത്തെ വൃത്തിയാക്കാന്‍ സഹായിക്കും. അതിനായി ഉപയോഗിച്ച ശേഷം ടീ ബാഗ് കൊണ്ട് മുഖം മസാജ് ചെയ്യാം.

➤ ചര്‍മ്മത്തിലുണ്ടാകുന്ന പൊള്ളലിനെ ശമിപ്പിക്കാനും ഇത് സഹായിക്കും. ടീ ബാഗുകൾ കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജിൽവച്ച് ശീതീകരിക്കുക. തണുത്തുകഴിഞ്ഞാൽ ഇവ പൊള്ളിയ ഭാഗങ്ങളില്‍ വയ്ക്കാം. ബാക്ടീരിയകളെ തുരത്താനുള്ള ചായപ്പൊടിയുടെ കഴിവ് അണുബാധയെ ചെറുക്കും.

Read Also:- ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തിൽ അതിശയിക്കാനൊന്നുമില്ല: ട്രെസ്‌കോത്തിക്ക്

➤ തലമുടിയഴകിനും ടീ വളരെ മികച്ചതാണ്. കട്ടന്‍ചായയോ ഗ്രീന്‍ ടീയോ ഉപയോഗിച്ച് കഴുകുന്നതും മുടിക്ക് നല്ലതാണ്. അതുപോലെ തണുത്ത ടീ ബാഗ് തലയില്‍ തേച്ച് പത്ത് മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം കഴുകി കളയാം. മുടിക്ക് തിളക്കം കിട്ടാന്‍ ഇത് സഹായിക്കും.

shortlink

Post Your Comments


Back to top button