തിരുവനന്തപുരം: കിഫ്ബിക്കെതിരെയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വെറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ കിഫ്ബി വഴി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1,000 കോടിയോളം രൂപ ചെലവഴിച്ച് മുപ്പതോളം പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ച് നാടിനെ സമ്മാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
‘178 പദ്ധതികളിലായി 5544 കോടി രൂപയുടെ പ്രവര്‍ത്തികളാണ് നടക്കുന്നത്. 419 റോഡുകള്‍, 125 പാലങ്ങള്‍ തുടങ്ങി 22859 കോടി രൂപയുടെ പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ചെയ്തു. പദ്ധതികളിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ ചില നിബന്ധനകളും മുന്നോട്ടുവച്ചിട്ടുണ്ട്. അതെല്ലാം നേരത്തെ തന്നെ ഉള്ളതാണ്. 2019 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഒരു കോടി 41 ലക്ഷം വാഹനങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Read Also: അവര്‍ മരിച്ചതല്ല നിങ്ങളുടെ കഴിവുകേട് അവരെ കൊന്നതാണ്: കെ സുധാകരന്‍
അതേസമയം കിഫ്ബി പദ്ധതികളുടെ നല്ലൊരു ശതമാനം തുക കണ്‍സള്‍ട്ടന്‍സികള്‍ കൊണ്ടുപോകുന്നുവെന്നും ഗണേഷ്‌കുമാര്‍ എംഎൽഎ പറഞ്ഞു. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എഞ്ചിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിന് പുറത്ത് നിന്നും കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നാണ് ഗണേഷിന്റെ ചോദ്യം. കിഫ്ബിയ്ക്ക് വേണ്ടിയാണോ അതോ ജനങ്ങള്‍ക്ക് വേണ്ടിയാണോ റോഡ് നിര്‍മ്മാണമെന്ന് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ ചോദിച്ചു.
Post Your Comments