Latest NewsKeralaJobs & VacanciesIndiaNews

ഐ.ടി മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ : ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം : ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ C++/C# DotNet/JAVA Full Stack/ Android JAVA/ Hardware Testing and Validation തുടങ്ങിയ സാങ്കേതിക വിദ്യകളിൽ പരിശീലനം ലഭിക്കുന്ന കോഴ്‌സുകളുമായി കെൽട്രോൺ.

Read Also : ഖേൽരത്ന പുരസ്കാരത്തിന്റെ പേര് മാറ്റി: പരമോന്നത കായിക ബഹുമതിക്ക് പുതിയ പേര്, ഇനി അറിയപ്പെടുക ഇങ്ങനെ  

2020-2021 വര്‍ഷത്തില്‍ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയന്‍സ്, ഐ.ടി, ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.

ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിനായാണ് കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചത്..

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനില്‍ സിറിയന്‍ ചര്‍ച്ച്‌ റോഡില്‍ സ്ഥിതി ചെയ്യുന്ന കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button