പാലക്കാട്: അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം. വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കോടതി നടപടി. പാലക്കാട് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി സ്‌പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും എസ്.സി, എസ്.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്.
Post Your Comments