MollywoodLatest NewsKeralaCinemaNewsEntertainment

കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങൾ വിളിക്കുന്നത് : ബിനീഷ് ബാസ്റ്റിന്‍

കൊച്ചി : ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്‌ലൈൻ ആയ ‘നോട്ട് ഫ്രം ദി ബൈബിൾ’ എന്ന വാചകമാണ് പലരെയും ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനകളും വൈദികരും ഇതിനെതിരെ രംഗത്ത് വന്നു. ഒടുവിൽ, ടാഗ്‌ലൈൻ മാറ്റി പുതിയ പോസ്റ്റർ നാദിർഷ പുറത്തിറക്കിയിരുന്നു.

Read Also : ക്ഷേത്രത്തില്‍ പോയ കുടുംബത്തെ തടഞ്ഞു നിർത്തി 17500 രൂപ പിഴയിട്ട് കേരള പൊലീസ് 

സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. ഈശോയെ ഒരു മതത്തിന്റെ ആളാക്കി കാണിക്കാനാണ് ചില അച്ഛന്മാരും, ക്രൈസ്തവ സ്‌നേഹികള്‍ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത് എന്ന് ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

‘ഈ നാട്ടില്‍ ഈശോ ജോര്‍ജേട്ടനുണ്ട്, ഈശോ ഗണേഷുണ്ട്, ഈശോ റംസാനുണ്ട്. ഇവരൊക്കെ കള്ളു കുടിച്ചാല്‍ യേശു ക്രിസ്തു ക്രൂശില്‍ കിടന്ന പോലെ മൂന്നാം നാളെ എഴുന്നേല്‍ക്കൂ’ , ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

ടീമേ…
നാദിർഷയ്ക്കൊപ്പം…

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈശോ എന്ന പേരിൽ വലിയ വിവാദം നടന്നുകൊണ്ടിരിക്കുകയാണ് നാദിർഷയുടെ ജയസൂര്യ നായകനായ ചിത്രം ആണ് ഇതിന് അടിസ്ഥാനവും ആധാരവും.. ഈശോയെ ഒരു മതത്തിൻറെ ആളാക്കി കാണിക്കാൻ ആണ് ചില അച്ഛന്മാരും,ക്രൈസ്തവ സ്നേഹികൾ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത്. എന്നാൽ ഈ മഹാന്മാർ ഒരു സത്യം മനസ്സിലാക്കണം ഈശോ ഒരു മതത്തെയും ആളല്ല…. കാരണം.. ഞങ്ങളുടെ നാട് തന്നെയാണ് അതിന് ഉദാഹരണം.

സാധാരണ ഞങ്ങളുടെ നാട്ടിൽ ഈശോ ജോർജേട്ടൻ ഉണ്ട് ഈശോ ഗണേഷ് ഉണ്ട്. ഈശോ റംസാൻ ഉണ്ട്. ഈശോ എന്നുള്ള പേര് ഇവരുടെ മുന്നിൽ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല .. ഇവരൊക്കെ കള്ള് കുടിച്ചാൽ യേശുക്രിസ്തു ക്രൂശിൽ ഏറുന്നത് പോലെയാണ്… മനസിലായില്ല അല്ലേ .. എന്നാൽ മനസിലാകുന്ന രീതിയിൽ പറയാം മൂന്നാം നാളെ എഴുന്നേൽക്കൂ… അതുകൊണ്ടാണ് ഇവർക്ക് ഈശോ എന്നുള്ള പേര് വന്നത് . എന്തായാലും എൻറെ കുറിപ്പ് വിവാദമാക്കാൻ ഒന്നും ആരും ഇങ്ങോട്ട് വരണ്ട.. കാരണം ഇതും പൊക്കിപ്പിടിച്ച് ഇങ്ങോട്ടേക്ക് വന്നുകഴിഞ്ഞാൽ ഈശോ റംസാനും ഈശോ ഗണേശും ഈശോ ജോർജേട്ടൻ എല്ലാം വിശദീകണവുമായി വരും. കാരണം ഈ .ഈശോ മാര് മൂന്നുപേരും കള്ളുഷാപ്പിൽ ഇരുന്ന് ഒരുമിച്ച് കള്ളു കുടിക്കുന്ന ആളുകളാണ്. അപ്പോൾ ഈശോ എന്നുള്ള പദത്തിന് വലിയ മതേതരത്വവും, ജനാധിപത്യവും കള്ള് ഷാപ്പിലൂടെയാണ് നടപ്പിലാകുന്നത് അല്ലെങ്കിൽ ബെസ്റ്റ് ആക്ടർ സിനിമയിൽ മമ്മൂക്ക പറയുന്നതുപോലെ അധികം മോഡിഫിക്കേഷനും ഡെക്കറേഷനും ഒന്നും വേണ്ട ഈശോ എല്ലാവരുടെയും ആളാണ്.. കാരണം.. കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങൾ വിളിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button