KeralaLatest NewsNews

പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? : രഞ്ജിനി

തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ വിമര്‍ശനവുമായി നടി രഞ്ജിനി. കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവരോ കൊവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണമെന്നാണ് പുതിയ മാനദണ്ഡം.

പുതിയ കൊറോണ മാനദണ്ഡങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ‘പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍’ , എന്നായിരുന്നു രഞ്ജിനിയുടെ പോസ്റ്റ്.

അതേസമയം പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കഴിഞ്ഞ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാൽ കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/SashaRanjini/posts/368935321258268

shortlink

Related Articles

Post Your Comments

Related Articles


Back to top button