ന്യൂഡല്‍ഹി : രാജ്യത്ത് കള്ളവോട്ടുകള്‍ തടയാന്‍ കേന്ദ്രത്തിന്റെ ത്വരിത നടപടി. ഇതിനായി തെരഞ്ഞെടുപ്പ് പട്ടികയെ പൂര്‍ണ്ണമായും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. കള്ളവോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുക എന്ന് പാര്‍ലമെന്റ് സമ്മേളനത്തിനിടെ ലോക്‌സഭയില്‍ നിയമമന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്.
2019 ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയത്. വോട്ടെടുപ്പ് പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ആധാര്‍ ഡാറ്റാബേസുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നു.
Post Your Comments