തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ലോക്ക്ഡൗണ്‍ കാലത്ത് ഏകദേശം 22 പേരോളം സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകൾ.
Read Also : സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് : പുതിയ മാനദണ്ഡങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
കേരളം കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവങ്ങള്‍. കേരളം അടച്ചിട്ടതോടെ ജീവിതം ഒരുവിധത്തിലും മുന്നോട്ടുപോകാനാകാതെ വന്നതോടെയാണ് ഇവര്‍ ആത്മഹത്യക്ക് മുതിര്‍ന്നത്.
ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത് കൊല്ലം കൊട്ടിയത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ബിന്ദു പ്രദീപാണ്. 44 കാരിയെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Post Your Comments