Latest NewsNewsHockeyInternationalSports

ചരിത്ര നേട്ടവുമായി ഇന്ത്യൻ ഹോക്കി ടീം: മെഡൽ നേട്ടം നാലുപതിറ്റാണ്ടിന് ശേഷം

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. ജർമനിക്കെതിരെ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യയുടെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. അത്യന്തം ആവേശകരമായ മത്സരത്തിൽ ജർമനിയെ 5-4നാണ് ഇന്ത്യ തകർത്തത്.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻ സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത് എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ മലയാളി ഗോൾ കീപ്പർ ശ്രീജേഷിന്റെ പ്രകടനവും ഇന്ത്യൻ ജയത്തിൽ നിർണായകമായി. ഫീൽഡ് ഗോളുകളുടെ കരുത്ത് വീണ്ടും കാണിച്ച ഇന്ത്യ തുടർച്ചയായി രണ്ടു ഗോളുകൾ തിരിച്ചടിച്ച് 3-3 സമനില നേടുകയായിരുന്നു.

Read Also:- പൃഥ്വി ഷായും സൂര്യകുമാറും ലണ്ടനിലെത്തി, ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 183ന് പുറത്ത്

രൂപീന്ദറും സിമ്രൻജിതും ലക്ഷ്യം കണ്ടപ്പോൾ ഇന്ത്യ 5-3ന്റെ ആധിപത്യം നിലനിർത്തി. മൂന്നാം ക്വാർട്ടറിൽ 5-3ന് മുന്നിലെത്തിയ ഇന്ത്യക്കെതിരെ ജർമനി 5-4ന് ലീഡ് നേടിയെങ്കിലും അവസാന നിമിഷങ്ങളിൽ മലയാളിതാരം ശ്രീജേഷ് നടത്തിയ നിർണായക രക്ഷാ പ്രവർത്തനം ഇന്ത്യയ്ക്ക് തുണയായി. 1980 മോസ്‌ക്കോ ഒളിമ്പിക്സിൽ സ്വർണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിൽ ഒരു മെഡൽ നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button